Thursday, May 24, 2012

ഹയര്‍സെക്കന്ററി ഏകജാലക പ്രവേശനത്തിനായുള്ള ട്രയല്‍ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അപേക്ഷകരും ഇത് പരിശോധിച്ച്‌ അഡ്മിഷന്‍ വിവരങ്ങള്‍ അറിയുക. ഓപ്ഷനുകള്‍ വേണമെങ്കില്‍ ഇപ്പോള്‍ പുന:ക്രമീകരിക്കാവുന്നതാണ് . അതിനായി അപേക്ഷ സമര്‍പ്പിച്ച സ്കൂളിലെ പ്രിന്‍സിപ്പലിന് അപേക്ഷ എഴുതി നല്‍കണം. ഇത് ജൂണ്‍ 13 ന് വൈകിട്ട് അഞ്ചുമണിക്ക് മുമ്പ് നല്‍കണം . ട്രയല്‍ അലോട്ട്മെന്റ് സൈറ്റിലേക്കു പോകുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Thursday, May 10, 2012

ഹയര്‍സെക്കന്ററി ഏകജാലക പ്രവേശനം

ഹയര്‍സെക്കന്ററി പ്രവേശനത്തിന് മെരിറ്റും സാമൂഹ്യനീതിയും ഉറപ്പാക്കുന്ന ഏകജാലക പ്രവേശന സംവിധാനം തുടര്‍ച്ചയായ അഞ്ചാം വര്‍ഷത്തിലേക്ക് കടന്നിരിക്കുന്നു. മുക്കുടം ഗവ: ഹൈസ്കൂളിലെ എംപ്ലോയ്മെന്റ് ആന്‍ഡ്‌ കരിയര്‍ ഗൈഡന്‍സ്‌ സെന്ററും ഐടി ക്ലബ്ബും ചേര്‍ന്ന് ഒരു ഹെല്പ്ഡസ്ക് സംവിധാനം ഒരുക്കിയിട്ടുണ്ട് . Help Desk No. 9447522203. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. ഏകജാലക പ്രവേശനത്തിന്റെ വെബ്സൈറ്റിലേക്ക് പോകുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.